ഭോപ്പാൽ ‘ഉമ’യുടെ അഗ്നിമിത്ര ഭാഷാപുരസ്കാരം എം.കെ. ഹരികുമാറിന്

ഭോപാൽ : മലയാള സാഹിത്യനിരൂപണത്തിനു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ഭോപാലിലെ മലയാളി കൂട്ടായ്മയായ ‘ഉമ’ എന്ന യുണൈറ്റഡ് മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ 2026-ലെ അഗ്നിമിത്ര ഭാഷാപുരസ്കാരത്തിന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ എം.കെ. ഹരികുമാറിനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഉമയുടെ പ്രസിഡന്റ് ഒ.ഡി. ജോസഫ് ചെയർമാനായുള്ള അഞ്ചംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. ഈ മാസം 15-ന് ഭോപ്പാലിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.