ഈസ്റ്റ് കല്യാൺ കേരള സമാജം ഓണാരവം അരങ്ങേറി

കല്യാൺ : ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണാരവം 2026’ കോൽസേവാഡി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കലാപരിപാടികൾക്കൊപ്പം എസ്. എസ്. സി, എച്ച്. എസ്. സി. പരീക്ഷകളിൽ വിജയംനേടിയ മലയാളി വിദ്യാർഥികളെ അനുമോദിച്ചു.
ഉന്നതവിജയം നേടിയവർക്ക് രാമൻ പിള്ള മെമ്മോറിയൽ അവാർഡും മാധവി നായർ മെമ്മോറിയൽ അവാർഡും നൽകി. സമാജത്തിന് തുടക്കംകുറിച്ച നാലു പേട്രൻ അംഗങ്ങളെ ആദരിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വടംവലി മത്സരവും ഓണസദ്യയും നടന്നു.