ഗുജറാത്തിൽ കാറപകടത്തിൽ മലയാളി മരിച്ചു

ഗാന്ധിധാം : ഇന്ത്യാ സീ ട്രേഡ് ഷിപ്പിങ് മാഗസിൻ കൊമേഴ്സ്യൽ ഡയറക്ടർ പി. ഗോപിനാഥൻ നായർ (69) കണ്ട്‌ലയിൽ കാറപകടത്തിൽ മരിച്ചു.

പാലക്കാട് ചിറ്റൂർ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഇദ്ദേഹം സഞ്ചരിച്ച കാർ ട്രയിലറിലിടിച്ചാണ് അപകടം.

എക്സിം ഇന്ത്യാ ഷിപ്പിങ് മാഗസിനിൽ 20 വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കച്ച് മലയാളി വെൽഫയർ അസോസിയേഷൻ സ്ഥാപകാംഗവും ഇപ്പോഴത്തെ കമ്മിറ്റിയിൽ ഭാരവാഹിയുമാണ്. ഗാന്ധിധാം നായർ വെൽഫയർ അസോസിയേഷനിൽ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ലതിക ജി. നായർ. മക്കൾ: സന്ധ്യ ബി. നായർ (കൊച്ചി), നിത്യ(അഹമ്മദാബാദ്). മരുമക്കൾ: ബാലകൃഷ്ണൻ, കാർത്തിക് നായർ.