കല്യാൺ അതിരൂപത പിതൃവേദി വടംവലി മത്സരം

കാലേവാഡി സെയ്ന്റ്‌ അൽഫോൻസാ ചർച്ച് ​േജതാക്കൾ

പുണെ : കല്യാൺ അതിരൂപത പിതൃവേദിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാമത് വടംവലി മത്സരങ്ങൾ പൻവേൽ ആർക്കിൽനടന്നു. രാവിലെ പിതൃവേദി ഡയറക്ടർ ഫാ. ജോബി അയ്ത്തമറ്റത്തിന്റെ അധ്യക്ഷതയിൽ കല്യാൺ അതിരൂപത സ്‌പിരിച്വൽ ഡയറക്‌ടർ ഫാ. ജേക്കബ് പുറത്തൂർ കോർട്ട് വെഞ്ചരിപ്പ് കർമം നടത്തി. സെമിനാരി ഡയറക്ടർ ഫാ. കുര്യാക്കോസ് കളപ്പറമ്പത്ത്, പിതൃവേദി പ്രസിഡന്റ്‌ സജി വർക്കി തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരായ സെയ്ന്റ് അൽഫോൻസാ ചർച്ച് കാലേവാഡി ടീമിന്റെ ക്യാപ്റ്റൻ ടീമുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കല്യാൺ അതിരൂപതയുടെ പൻവേൽ ആർക്കിൽ പിതൃവേദിക്കായി ജീസി മാത്യു ഗോപുരത്തിങ്കലിന്റെ അനുസ്മരണാർഥം പണികഴിപ്പിച്ച കോൺക്രീറ്റ് ടർഫിൽ ആയിരുന്നു ഈ വർഷത്തെ മത്സരങ്ങൾ. മത്സരങ്ങളിൽ രൂപതയുടെ നാസിക്, മുംബൈ, പുണെ തുടങ്ങി ഒട്ടേറെ ഇടവകകളിലെ 21 ടീമുകൾ പങ്കെടുത്തു.

കാലേവാഡി സെയ്ന്റ് അൽഫോൻസാ ചർച്ച് ഒന്നാംസ്ഥാനവും, അകുർഡി സെയ്ൻറ് ജോസഫ് ചർച്ച് രണ്ടാംസ്ഥാനവും കാലേവാഡി സെയ്ന്റ് അൽഫോൻസാ ചർച്ച് ബി ടീം മൂന്നാംസ്ഥാനവും നാസിക് ഫൊറൈൻ ചർച്ച് നാലാംസ്ഥാനവും നേടി.

കേരളാ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറിയും റഫറിയുമായ മുഹമ്മദ് റഷീദ് ടൂർണമെന്റ് റഫറി ആയിരുന്നു. കേരള ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡൻ്റും കമ​േൻററ്ററുമായ സെബാസ്‌റ്റ്യൻ സി. എം. കമ​േൻററ്ററായിരുന്നു.

വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ അതിരൂപത വികാരി ജനറൽ റെവ. മോൺസിഞ്ഞോർ സിറിയക്ക് കുമ്പാട്ട് മുഖ്യാതിഥി ആയിരുന്നു. സമാപനസമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും പൻവേൽ സെയ്ൻ്റ് ജോർജ് ഇടവക വികാരി ഫാ. ബിജു ചിറ്റിലപ്പള്ളി, അതിരൂപത ഡയറക്ടർ ഫാ. ജോബി അയ്ത്തമറ്റം, ഫാ. ജോർജ് വട്ടമറ്റം എന്നിവർ സന്നിഹിതരായിരുന്നു.

പിതൃവേദി ഖജാൻജി ഷിബു ജോസഫ്, വൈസ് പ്രസിഡൻറ്‌ റോയി മാത്യു, ജോയിൻറ്‌ സെക്രട്ടറി വൈറ്റസ് ജോസഫ്, പി.ആർ.ഒ. വിക്കി പുല്ലൻ എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.

സെൻട്രൽ കമ്മിറ്റി അംഗം സിബി വർഗീസ്, ബിനോയ് മാത്യു, സിബി ഇമ്മാനുവേൽ, ജോബി ജോസഫ്, ജോജൻ കൊടിയൻ, ബേബി വർഗീസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി. പിതൃവേദി സെക്രട്ടറി സുരേഷ് തോമസ് നന്ദി പറ‍ഞ്ഞു.