നാടക മത്സരം : വാഷി സെയ്ന്റ് തോമസ് ചർച്ച് ജേതാക്കൾ

പുണെ : കല്യാൺ അതിരൂപത പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോൺ. തോമസ് തലച്ചിറ മെമ്മോറിയൽ നാടക മത്സരത്തിൽ വാഷി സെയ്ന്റ് തോമസ് ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.‘രക്ഷയുടെ അടയാളം’ എന്ന നാടകത്തിനാണ് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. നെരൂൾ ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് അവതരിപ്പിച്ച ‘വി. കുരിശ്’ രണ്ടാം സ്ഥാനവും ഡോംബിവിലി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ച് അവതരിപ്പിച്ച ‘നീതിമാന്റെ രക്തം’ മൂന്നാം സ്ഥാനവും നേടി. ബൈബിൾ പ്രമേയത്തെ ആസ്പദമാക്കിയ നാടകമത്സരത്തിൽ 10 ഇടവകകളാണ് പങ്കെടുത്തത്. പ്രവീൺ ആന്റോ മികച്ച നടൻ, ജാൻസി ജോൺസൺ മികച്ച നടി, ജോമോൻ തോമസ് മികച്ച സഹനടൻ, ഷീനാ വർഗീസ് മികച്ച സഹനടി, അലൻ ബിനു മികച്ച ബാലതാരം, ജെയ്ൻ ആവനൂർ മികച്ച സംവിധായകൻ, രക്ഷയുടെ അടയാളം മികച്ച തിരക്കഥ എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ.

ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പിതൃവേദി ഡയറക്ടർ ഫാ. ജോബി അയിത്തമറ്റം, പ്രസിഡൻറ്‌ സജി വർക്കി, സെക്രട്ടറി സുരേഷ് തോമസ്, ഖജാൻജി ഷിബു ജോസഫ്, വൈസ് പ്രസിഡൻറ്‌ റോയി മാത്യു, ജോയിൻറ്‌ സെക്രട്ടറി വൈറ്റസ് ജോസഫ്, പി.ആർ.ഒ. വിക്കി പുല്ലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.