ടൈഗർ ഷ്റോഫ് വധശ്രമം: സൽമാൻ ഖാന് വീണ്ടും ഭീഷണി

മുംബൈ : നടൻ ടൈഗർ ഷ്റോഫിനുനേേരയുള്ള വെടിവെപ്പിനുപിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന് ഭീഷണി. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ട അനിൽ പണ്ഡിറ്റിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശത്തിലാണ് ഭീഷണി. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്യോടും ബിഷ്ണോയ് സമുദായത്തോടും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദസന്ദേശം.
മുംബൈ ക്രൈംബ്രാഞ്ച് പുറത്തുവിട്ട ഓഡിയോയിൽ സുരക്ഷാസംവിധാനങ്ങളിൽ അമിതമായി വിശ്വസിക്കരുതെന്ന് സൽമാൻ ഖാന് അനിൽ മുന്നറിയിപ്പുനൽകുന്നു. മാപ്പുപറഞ്ഞില്ലെങ്കിൽ നടന്റെ കുടുംബത്തെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ‘‘സൽമാൻ ഖാൻ, ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക. എന്റെ സഹോദരനായ ലോറൻസ് ബിഷ്ണോയ്യോടോ, ബിേഷ്ണായ് സമുദായത്തോടോ നിങ്ങൾ മാപ്പുപറഞ്ഞില്ലെങ്കിൽ, വീട്ടിലെ ഒരു നായയെപ്പോലും ഞങ്ങൾ വെറുേതവിടില്ല. നിങ്ങളുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും. ഇതു മനസ്സിൽ കുറിച്ചുവെച്ചോ. സുരക്ഷയുണ്ടെന്നും അതിനാൽ ഒന്നും സംഭവിക്കില്ലെന്നും കരുതരുത്’’ -ഇതായിരുന്നു ശബ്ദസന്ദേശം.
സൽമാന്റെ വസതിക്കുള്ള സുരക്ഷ ശക്തമാക്കി
മുംബൈ: ജുഹുവിൽ ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ അക്രമികൾ വെടിയുതിർത്തതിനു പിന്നാലെ ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്റെ വസതിക്കുമുന്നിൽ സുരക്ഷ ശക്തമാക്കി. ഗാലക്സി അപ്പാർട്ട്മെന്റിനുമുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും പോലീസ് വാഹനങ്ങളെയും വിന്യസിച്ചു. ഷ്റോഫ് ക്ലബ്ബിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് വാഹനം ലക്ഷ്യമിട്ടതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് മോഹിത് ഗാർഗ് സ്ഥിരീകരിച്ചു.
വെടിവെച്ചശേഷം പ്രതികൾ എസ്.വി. റോഡ് വഴി വില്ലെ പാർലെ, അന്ധേരി എന്നിവിടങ്ങളിലൂടെ കടന്നുപോയിരുന്നു.
അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷനുസമീപം ബൈക്ക് ഉപേക്ഷിച്ച് ബോറിവിലി ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയെന്നും പിന്നീട് പോലീസിനെ വെട്ടിച്ച് ഗുജറാത്തിലേക്ക് കടന്നെന്നുമാണ് അന്വേഷണസംഘം ആദ്യം കണ്ടെത്തിയത്.