ആശാ ഭോസ്‌ലെയുടെ അവസാന ഗാനം പുറത്തിറങ്ങി

മുംബൈ : ആശാ ഭോസ്‌ലെയുടെ വിയോഗത്തിനുശേഷം അവരുടെ അവസാനപാട്ട് സംഗീതാസ്വാദകരിലേക്കെത്തി.

ഹരീഷ് വ്യാസ് സംവിധാനം ചെയ്യുന്ന കുടുംബകോമഡി ചിത്രം ‘ഓം കാ ഹരി’യിലൂെടയാണിത്.

‘ഏ മേരി സിന്ദഗി, തൂ ഛുപീ ഹേ കഹാം’ എന്ന ഗാനം അതുകൊണ്ടുതന്നെ വെറുമൊരു പാട്ടല്ല ഏഴു പതിറ്റാണ്ടിലേറെ നീണ്ട ആശാ ഭോസ്‌ലെയുടെ സംഗീതയാത്രയുടെ അവസാന അധ്യായം കൂടിയാണ്.

ഏപ്രിൽ 12-ന് അന്തരിച്ച ഗായികയുടെ പുതിയ ഗാനം ഈമാസം എട്ടിന് അവരുടെ 93-ാം ജന്മവാർഷിക ദിനത്തിലാണ് പുറത്തിറങ്ങിയത്.