ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; ഭരണ മുന്നണിക്ക് തിരിച്ചടി, മതേതര ജനാധിപത്യ മുന്നണി അധികാരത്തിൽ

ഷാർജ: ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ മുന്നണിക്ക് വൻ തിരിച്ചടി. മുസ്ലീം ലീഗ് പിന്തുണയുള്ള കെഎംസിസി നേതാവും നിലവിലെ പ്രസിഡന്റുമായ നിസ്സാർ തളങ്കരയും സിപിഎം പിന്തുണയുള്ള മാസ്സിന്റെ നേതാവും ജനറൽ സെക്രട്ടറിയുമായ പി. ശ്രീ പ്രകാശും തോറ്റു. കോൺഗ്രസ് നേതാക്കളായ ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റസീം എന്നിവരുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി അധികാരത്തിലെത്തി.

ഭരണ മുന്നണിയിലെ ജിബി ബേബി പുതിയ ട്രഷറർ, പ്രദീപ് നെന്മാറ വൈസ്. പ്രസിഡഡന്റ് (മതേതര ജനാധിപത്യ മുന്നണി), അഡ്വ. എൻ.ടി അൻസാർ ജോ. ജനറൽ സെക്രട്ടറി, അനിൽ ലാൽ പുരുഷോത്തമൻജോ. ട്രഷറർ നിർവ്വാഹക സമിയിൽ പ്രതിപക്ഷത്തെ 4 പേരും ഭരണപക്ഷത്തെ 3 പേരും വിജയിച്ചു.

രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങൾ ഉള്ളതിൽ 1361 പേരാണ് വോട്ട് ചെയ്തത്. പോൾ ടി ജോസഫ് ആയിരുന്നു വരണാധികാരി. 45 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.