നവ നേതൃത്വവുമായി കെ.ടി.എം.സി.സി. എഴുപത്തിമൂന്നാം വര്‍ഷത്തിലേയ്ക്ക്

.
.

കുവൈത്ത്: കുവൈത്തിലെ പ്രഥമ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ.ടി.എം.സി.സി.) പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. ചീഫ് റിട്ടേണിങ്ങ് ഓഫീസര്‍ ബിജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ദീപക് ഫിലിപ്പ്, നോയല്‍ ചെറിയാന്‍, ഷിബു വി.സാം, ബിജു സാമുവേല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കു നേതൃത്വം നല്‍കി. ജനുവരിയില്‍ നടന്ന വാര്‍ഷിക പൊതുയോഗം തിരഞ്ഞടുത്ത പതിനഞ്ച് അംഗ എക്‌സിക്യൂട്ടിവില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ സെക്രട്ടറി ഷിജോ തോമസ് പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ കൈമാറി അനുമോദനങ്ങള്‍ അറിയിച്ചു. മാര്‍ത്തോമ സഭയില്‍ നിന്നും വര്‍ഗീസ് മാത്യു പ്രസിഡന്റായും സി.എസ്.ഐ. സഭയില്‍ നിന്നും അജോഷ് മാത്യു സെക്രട്ടറിയായും പെന്തക്കോസ്ത് സഭയില്‍ നിന്നും ടിജോ സി. സണ്ണി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കുരുവിള ചെറിയാന്‍ (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ) വൈസ് പ്രസിഡന്റ്, ജോസഫ് എം.പി (ബ്രദറന്‍ അസംബ്ലി) ജോയിന്റ് സെക്രട്ടറി, ജീസ് ജോര്‍ജ്ജ് ചെറിയാന്‍ (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ) ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

റോയി കെ. യോഹന്നാന്‍ (പെന്തക്കൊസ്ത്) സജു വാഴയില്‍, തോമസ് (ബ്രദറന്‍ അസംബ്ലി) എന്നിവരെ കൂടാതെ സെക്രട്ടി അജോഷ് മാത്യുവും നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ എന്‍. ഇ.സി. കെ കോമണ്‍ കൗണ്‍സിലില്‍ പ്രതിനിധികളായിരിക്കും.

വിനോദ് കുര്യന്‍, റെജു ഡാനിയേല്‍ ജോണ്‍, ഷാജി തോമസ്, ഷാജി ചെറിയാന്‍ ജോണ്‍, ജിം ചെറിയാന്‍ ജേക്കബ്, ഷിജോ തോമസ്, ഷിലു ജോര്‍ജ്ജ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ജോണ്‍ തോമസ് തെക്കുംപുറം, ബിജോ കെ. ഈശോ, എബിന്‍ ടി. മാത്യു, എന്നിവര്‍ ഓഡിറ്റേഴ്‌സായി പ്രവര്‍ത്തിക്കും.

മാര്‍ച്ച് 5 ബുധനാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സമ്മേളനം (ഫെബ്രുവരി 25), ഗുഡ് എര്‍ത്ത് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒരുക്കുന്ന വിളവ് പ്രചരണാര്‍ത്ഥം മോശ വത്സലം ശാസ്ത്രിയാര്‍ സംഗീത സന്ധ്യ (ഏപ്രില്‍ 3), ടാലന്റ് ടെസ്റ്റ് (ജൂണ്‍ 5), വാര്‍ഷിക കണ്‍വെന്‍ഷന്‍ (ഒക്ടോബര്‍ 1 മുതല്‍ 3 വരെ) ക്രിസ്തുമസ് കരോള്‍ (ഡിസംബര്‍ 4) തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

സ്വദേശ സമ്മേളനം ജൂലൈ 18 ന് ചെങ്ങനൂര്‍ ഫെയ്ത്ത് ഹോം ആശ്രമ വളപ്പിലുള്ള കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും. ഹാര്‍വസ്റ്റ് ടെലിവിഷനില്‍ കെ.ടി.എം.സി സി.യുടെ പ്രത്യേക പരിപാടികളും പ്രവര്‍ത്തനവര്‍ഷം ഉണ്ടായിരിക്കും.

Content Highlights: ktmcc