പോരൂർ എൻ.എസ്.എസ്. ഗാന്ധിജയന്തി ആഘോഷിച്ചു

ചെന്നൈ : ഗാന്ധിജയന്തിയോടനുബന്ധിച്ച് പോരൂർ എൻ.എസ്.എസ്. വിവിധ മേഖലയിൽ മികവുപുലർത്തിയ സ്ത്രീകളെ ആദരിച്ചു. അംഗങ്ങളായ രഘുനാഥന്റെ മാതാവ് തങ്കമണി, റിട്ട. പോലീസ് എസ്.ഐ. വേണുഗോപാലിന്റെ ഭാര്യ സൂര്യപ്രഭ, രാജേന്ദ്രൻനായരുടെ ഭാര്യ സുമ എന്നിവരെയാണ് പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചത്.
വെല്ലുവിളികൾക്കിടയിലും ജീവിതത്തെ ധീരതയോടെ സമീപിച്ചു വിജയംനേടിയതു മുൻനിർത്തിയാണ് ഇവരെ ആദരിച്ചത്. പോരൂർ എൻ.എസ്.എസ്. പ്രസിഡന്റ് കെ.പി. വേണുഗോപാലൻ,
സെക്രട്ടറി ഉമാ ചന്ദ്രശേഖർ, ട്രഷറർ രമ്യാ ജയസുദൻ, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ പിള്ള, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശങ്കരൻകുട്ടി എന്നിവർ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു.