എസ്.ആർ.എം. ആരൂഷിൽ പതിനായിരങ്ങൾ

ചെന്നൈ : എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ദേശീയ ടെക്‌നോ-മാനേജ്‌മെന്റ് മേളയായ ആരൂഷിന്റെ ഇരുപതാം പതിപ്പിൽ 1,01,130 പേർ സന്ദർശകരായെത്തി. പുറത്തുനിന്നുള്ള 148 കോളേജുകളിൽനിന്ന് 12,974 പേരും വിദേശത്തുനിന്ന് 107 പേരും പങ്കെടുത്തു.

‘അനന്തതയിലേക്ക്’ എന്ന പ്രമേയത്തിലൂന്നി ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷകരും സംരഭകരും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയത്തിന് അവസരമൊരുക്കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രോൺ, റോബോട്ടിക്‌സ്, വി.ആർ. സാങ്കേതികവിദ്യകളിലെ മുന്നേറ്റം വ്യക്തമാക്കുന്നതായിരുന്നു പ്രദർശനങ്ങൾ. ശാസ്ത്ര, സാങ്കേതിക മുന്നേറ്റത്തിന്റെയും സംരഭകത്വത്തിന്റെയും അവസരങ്ങളുടെയും വിവിധ മുഖങ്ങൾ അനാവരണം ചെയ്യുന്ന ഇ-സമ്മിറ്റ്, നെക്‌സ് ജൻ ഫോറം, ലാൻസ്‌റ്റോം, ടർബോ ഡ്രിഫ്റ്റ് തുടങ്ങിയയായിരുന്നു ആരുഷിന്റെ ആകർഷണം.