നവ്യാനുഭവമായി അഭിനയക്കളരി

ചെന്നൈ : എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഓഫ് വിഷ്വൽ കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സ്റ്റോറി ടെല്ലിങ്ങ് നെസ്റ്റ്' അഭിനയക്കളരി വ്യത്യസ്തനുഭവമായി. കുട്ടികളുടെ അഭിനയമികവ്, ആത്മവിശ്വാസം, ആശയവിനിമയശേഷി എന്നിവ വളർത്തിയെടുക്കുകയായിരുന്നു ഏകദിന ശില്പശാലയുടെ ലക്ഷ്യം.
സംവിധായകനും ഛായാഗ്രാഹകനുമായ ഡോ. ഷെമിൻ ബി. നായർ അഭിനയക്കളരി ഉദ്ഘാടനംചെയ്തു. എ.ഐ. സ്റ്റോറി ടെല്ലിങ്ങിനെക്കുറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് വിദഗ്ധൻ ഗോബിഷ് ഗോപാലകൃഷ്ണൻ ക്ലാസ് നയിച്ചു. വകുപ്പ് മേധാവി ഡോ. എൻ. പോർക്കൊടി അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ജിഷ്ണു, ഡോ. അനന്തരാമൻ, ഡോ. അനശ്വര, ഡോ. കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു.