മലയാള വിദ്യാലയത്തിൽ പ്രഭാതഭക്ഷണ പദ്ധതി

ചെന്നൈ : മലയാള വിദ്യാലയം ഹൈസ്‌കൂളിൽ പെരുന്തലൈവർ കാമരാജർ പ്രഭാതഭക്ഷണപദ്ധതിക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ തമിഴ്‌ശെൽവി ശശികുമാർ, സാനിറ്ററി ഇൻസ്പെക്ടർ വിനോദിനി,
സ്‌കൂൾ സെക്രട്ടറി സി. വേലായുധൻ, ഹൈസ്‌കൂൾ പ്രധാനാധ്യാപിക പി.എസ്. ജയ, കെ. സംഗീത എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രൈമറി വിഭാഗത്തിന് പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.
അതിന്റെ തുടർച്ചയായിട്ടാണ് ഹൈസ്‌കൂൾ തലത്തിലേതെന്ന് സെക്രട്ടറി അറിയിച്ചു.