കുട്ടികൾക്ക് ആവേശമായി ‘ചിരിയും ചിന്തയും’

ചെന്നൈ : മലർവാടി ബാലസംഘം ചെന്നൈ നോർത്ത് മേഖലയുടെയും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് മേഖലയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിരിയും ചിന്തയും’ പരിപാടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ചെന്നൈ സിറ്റി പ്രസിഡന്റ് പി.ടി. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
ചെന്നൈ നോർത്ത് മേഖലാ പ്രസിഡന്റ് പി.കെ. അഷ്റഫ് അധ്യക്ഷനായി. മലർവാടി ബാലസംഘം സംസ്ഥാന അസി. കോഡിനേറ്റർ നുഅമാൻ വയനാട് കുട്ടികളുമായി സംവദിച്ചു. എ.പി. അബ്ദുൾ നാസർ രക്ഷാകർത്തൃ ക്ലാസിന് നേതൃത്വം നൽകി.
നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കെ. ഷജീർ, മുഹമ്മദ് നസീർ, അഹമ്മദ് കബീർ, ഇഖ്ബാൽ, മുഹമ്മദ് ഹബീബ് എന്നിവർ നേതൃത്വം നൽകി. മലർവാടി ബാലസംഘം ചെന്നൈ സിറ്റി കോഡിനേറ്റർ നസ്റീന ഷജീർ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.സജീർ നന്ദിയും പറഞ്ഞു.