ഫെയ്മ 'ലിറ്റിൽ ഡ്രോപ്‌സ്' സഹായവും നോർക്ക ഇൻഷുറൻസ് കാർഡു വിതരണവും

ചെന്നൈ : ഫെയ്മ 'ലിറ്റിൽ ഡ്രോപ്‌സ്' വഴിയുള്ള പ്രതിമാസ ജീവകാരുണ്യ സഹായവും സാമ്പത്തികമായി പിന്നാക്കമുള്ള 10 പേർക്കുള്ള അഞ്ചുലക്ഷം രൂപയുടെ നോർക്ക ഇൻഷുറൻസ് കാർഡും വിതരണംചെയ്തു. ഫെയ്മ ദേശീയ വർക്കിങ് പ്രസിഡന്റ് കെ.വി.വി. മോഹനൻ, തമിഴ്‌നാട് ഘടകം ട്രഷറർ വി.കെ. രാമകൃഷ്ണൻ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. പത്തുപേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള തുക സംഭാവന നൽകിയത് കെ.വി.വി. മോഹനൻ, കൽപക ഗോപാലൻ, വി.കെ. രാമകൃഷ്ണൻ, ഇന്ദുകലാധരൻ എന്നിവരാണ്. ലിറ്റിൽ ഡ്രോപ്‌സ് സഹായധനം നിർധനയായ പെൺകുട്ടിയുടെ വിവാഹാവശ്യത്തിനായാണ് കൈമാറിയത്. ചടങ്ങിൽ ഫെയ്മ ദേശീയ വർക്കിങ് പ്രസിഡന്റ് കെ.വി.വി. മോഹനൻ, തമിഴ്‌നാട് ഘടകം ട്രഷറർ വി.കെ. രാമകൃഷ്ണൻ, വിവേകൻ, ഡൗട്ടൻ മോഹൻ, പ്രകാശൻ, കെ.പി. രാധാകൃഷ്ണൻ, രാജൻ മാധവൻ എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 14 മുതൽ 16 വരെ ഫെയ്മ സംഘടിപ്പിച്ച ക്യാമ്പിലൂടെ നൂറിലധികം പേർക്ക് നോർക്ക ഐ.ഡി. കാർഡ് ലഭ്യമാക്കി. ഇതിൽ 50 പേരുടെ കാർഡിനുള്ള തുകയുടെ പകുതി ഫെയ്മ വഹിച്ചു. ഫെയ്മ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി പ്രഷീദ് കുമാർ, തമിഴ്‌നാട് ഘടകം സെക്രട്ടറി എൽ. സജികുമാർ, ജോയിന്റ് ട്രഷറർ പി. സുരേഷ് കുമാർ, ജ്യോതിഷ്, ഡൗട്ടൻ മോഹൻ, കെ.പി. രാധാകൃഷ്ണൻ, രാജൻ മാധവൻ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.