ശേഖർ വിശ്വനാഥന് അന്താരാഷ്ട്ര ബഹുമതി

ചെന്നൈ : വേൾഡ് തമിഴ് ഇക്കണോമിക് കോൺഫറൻസിന്റെ ഉലക തമിഴർ മാമണി പുരസ്‌കാരം വി.ഐ.ടി. വൈസ് പ്രസിഡന്റ് ഡോ. ശേഖർ വിശ്വനാഥൻ മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂലിൽനിന്നും ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

മൗറീഷ്യസിൽ നടന്ന വേൾഡ് തമിഴ് ഇക്കണോമിക് ഫോറത്തിൽവെച്ചാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. 20 രാജ്യങ്ങളിൽനിന്നായി 200-ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വി.ഐ.ടി. ചാൻസലർ ഡോ. ജി. വിശ്വനാഥൻ, തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി എസ്. രാജ്‌മോഹൻ, വേൾഡ് തമിഴ് ഇക്കണോമിക് ഫൗണ്ടേഷൻ പ്രസിഡന്റ് വി.ആർ.എസ്. സമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു.