കേരളപ്പിറവി ആഘോഷം

മലയാളി ക്ലബ്
ചെന്നൈ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളി ക്ലബ്ബിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. എൻ.ആർ. പണിക്കർ, കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് പ്രസംഗിച്ചു. മീരാകൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ, മലയാളഭാഷാ പഠിതാക്കളും അംഗങ്ങളും ചേർന്ന് ഭാഷാപ്രതിജ്ഞ എടുത്തു. തേനൂറും മലയാളം എന്ന പേരിൽ സവിതാ ജോൺ തയ്യാറാക്കിയ മലയാളഭാഷയുടെ പരിണാമത്തെ കുറിച്ചുള്ള കലാശില്പത്തിൽ, നീനാ ഗോപാലകൃഷ്ണൻ, ചിത്രനാഥ്, പ്രിയാ അനൂപ്, ഉഷാ വിനോദ്, ശൈലജ, വിനുഷ വിനോദ് എന്നിവർ പങ്കെടുത്തു. മീരാകൃഷ്ണൻകുട്ടി, ആശയ സാക്ഷാത്കാരവും സംവിധാനവും നിർവഹിച്ച 'നാട്ടുവർത്തമാനം' എന്ന പരിപാടിയിലൂടെ കേരളത്തിലെ ജില്ലകളെ, സംഗീതം, നൃത്തം, അഭിനയം, വിവരണം എന്നിവകളിലൂടെ സരസമായി ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി. 'നാട്ടുവർത്തമാന'ത്തിൽ, സുനിതാ വിപിന ചന്ദ്രൻ, ലീനാ അനിൽ, ജോസ് വർഗീസ്, ഷാജൻ, ഹരിശങ്കര വർമ, സുരേന്ദ്രമേനോൻ, ശാന്തി മേനോൻ, കൃഷ്ണപ്രിയ, ഷീജാ സുരേഷ്, അനു ചന്ദ്രൻ, ജിജി എബ്രഹാം, ഉഷ ജയകുമാർ,സുരേഷ് മേനോൻ, ശ്രീലതാ നാരായണൻ, മുരളീധരൻ, ആകാശ് ജയകുമാർ, പ്രിയാ സാബു, സംവൃദ്ധ അഖിലേഷ് എന്നിവർ പങ്കെടുത്തു.