പ്രവാസി മലയാളികളുടെ ഒരുമ സമൂഹത്തിന് മാതൃക-മന്ത്രി ബിന്ദു കൃഷ്ണ

ബെംഗളൂരു : പ്രവാസി മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഏവർക്കും മാതൃകയാണെന്നും അവശ്യഘട്ടങ്ങളിൽ കേരളത്തിലേക്ക് സഹായമെത്തിക്കാൻ കേരള സമാജം അടക്കമുള്ള പ്രവാസി സംഘടനകൾക്ക് സാധിക്കുന്നത് ശ്രദ്ധേയമായ കാര്യമാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോൺ ഓണാഘോഷം 'ഓണോത്സവം 2026' യെലഹങ്ക ഡോ.ബി. ആർ.അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ.
സോൺ വൈസ് ചെയർമാൻ സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മോട്ടിവെഷൻ സ്പീക്കർ പി.എം.എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കസ്റ്റംസ് കമ്മിഷണർ പി.ഗോപകുമാർ, കേരള സമാജം പ്രസിഡന്റ് എം.ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി പി.വി.എൻ. ബാലകൃഷ്ണൻ, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ പി.ടി.മാധവൻ, ഫിനാൻസ് കൺവീനർ പ്രദീപ് കുമാർ, വനിതാ വിഭാഗം ചെയർപേഴ്‌സൺ സുധാ സുധീർ, യുവജന വിഭാഗം ചെയർമാൻ രാഹുൽ രാജ് തുടങ്ങിയവർ സംബന്ധിച്ചു. ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിതയായ കൈരളി നികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ ഡോ.രാഗിതാ രാജേന്ദ്രനെ ആദരിച്ചു. സമാജം കുടുംബഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, പിന്നണി ഗായകൻ രാഹുൽ രാജിന്റെ നേതൃത്വത്തിൽ മെഗാ ഗാനമേള എന്നിവ നടന്നു.