പ്രകാശ് രാജും കർണാടക പി.സി.സി. അധ്യക്ഷനും കൂടിക്കാഴ്ച നടത്തി

ബെംഗളൂരു : കർണാടകത്തിൽ എസ്.ഐ.ആറിനെതിരേയുള്ള സമരത്തിന് നേതൃത്വംനൽകുന്ന നടൻ പ്രകാശ് രാജ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദുമായി കൂടിക്കാഴ്ച നടത്തി. സാമൂഹികപ്രവർത്തകൻ നൂർ ശ്രീധറും പ്രകാശ് രാജിന് ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം, സാമൂഹികം അടക്കം സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തുവെന്ന് ഹരിപ്രസാദ് എക്‌സിൽ കുറിച്ചു.

സംസ്ഥാനത്ത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നടത്തിയ സർവേയുടെ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞദിവസം പ്രകാശ് രാജ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കണ്ടിരുന്നു.

മുമ്പ് സി.ജെ.പി. നടത്തിയ സമരത്തിൽ പങ്കെടുത്ത പ്രകാശ് രാജ് എസ്.ഐ.ആറിന് എതിരായി കർണാടകത്തിൽ സംസ്ഥാനവ്യാപക പ്രചാരണം നടത്തുകയാണ്.

സംസ്ഥാനത്തെ എസ്.ഐ.ആർ. റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടൻ കെ.പി.സി.സി. അധ്യക്ഷനുമായി ചർച്ച നടത്തിയത്.

എന്നാൽ എസ്.ഐ.ആറിനുനേരേയുള്ള പോരാട്ടത്തിൽ കോൺഗ്രസുമായി പ്രകാശ് രാജ് കൈകോർക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.