കുടുംബസംഗമം

ബെംഗളൂരു : മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബസംഗമവും ഓണാഘോഷത്തിന്റെ നോട്ടീസ് പ്രകാശനവും നടത്തി. ഓണാഘോഷം ഒക്ടോബർ രണ്ടിന് ഇന്ദിരാനഗറിലെ പരിമളസഭാ ഹാളിലാണ് നടത്തുന്നത്. വിവിധ കലാപരിപാടികൾ, മഹാബലി വരവേൽപ്പ്, ചെണ്ടമേളം, ഓണസ്സദ്യ എന്നിവയുണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു. ഫോൺ: 9972330461, 9945243128.