പരിശുദ്ധകന്യകാ മാതാവിന്റെ തിരുനാൾ ആഘോഷം

മൈസൂരു : ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പരിശുദ്ധകന്യകാമാതാവിന്റെ ജനന തിരുനാൾ ആഘോഷിച്ചു.
എട്ടുനോമ്പാചരണത്തിന് സമാപനം കുറിച്ച് മാതൃവേദിയുടെ നേതൃത്വത്തിൽ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദിവ്യബലിക്ക് ഫാ. ബിനു കുടുക്കാംതൊട്ടിയിൽ മുഖ്യകാർമികനായി.
തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ച് അമ്മമാരുടെ നേതൃത്വത്തിൽ പ്രദക്ഷിണവും നടന്നു. നൊവേനക്കും ലദീഞ്ഞിനുംശേഷം നടന്ന ഊട്ടുനേർച്ചകളിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കത്തീഡ്രൽ വികാരി മോൺ. തോമസ് തെന്നാട്ടിൽ, മാതൃവേദി പ്രസിഡന്റ് ജിജി ജോജി, ഭാരവാഹികളായ ഗ്ലോറിയ, ഷാരോൺ, നീറ്റ ഷാജി, മഞ്ജു ഷാബു എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.