ഫിൻസ്ബറി പാർക്ക് അപ്പാർട്ട്‌മെന്റ് ഓണാഘോഷം

ബെംഗളൂരു : പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് അപ്പാർട്ട്‌മെന്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. രണ്ട് ദിവസമായിട്ടാണ് പരിപാടികൾ നടത്തിയത്. മലയാളികൾക്ക് ഒപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷത്തിൽ നൂറിൽ പരം വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും ആറന്മുള വള്ളപ്പാട്ടും ശ്രദ്ധേയമായി.
വാശിയേറിയ വടംവലി മത്സരത്തിൽ ഫിൻസ്ബറി ടസ്‌കേഴ്‌സ് ജേതാക്കളായി. മാവേലിയോടൊപ്പമുള്ള താലപ്പൊലി ഘോഷയാത്ര, പുലികളി, ശിങ്കാരിമേളം എന്നിവ ആഘോഷത്തിന് കേരളീയ തനിമ പകർന്നു.
കുട്ടികളുടെ കായിക മത്സരങ്ങളും ഫുട്‌ബോൾ പെനാൽറ്റി ഷൂട്ടൗട്ടും അരങ്ങേറി.ഓണസദ്യയ്ക്കും വിവിധ കലാപരിപാടികൾക്കും ശേഷം സംഗീത നിശയും അരങ്ങേറി.