മാതൃഭാഷ ഏറ്റവുംവലിയ സ്വത്ത് -കെ.പി. രാമനുണ്ണി

ബെംഗളൂരു : മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് നിക്ഷേപവും ഭൂസ്വത്തുമല്ലെന്നും മലയാള ഭാഷയാണെന്നും എഴുത്തുകാരൻ കെ.പി. രാമനുണ്ണി. ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യസായാഹ്നത്തിൽ 'മലയാള മാഹാത്മ്യം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാളമെന്നാൽ ഒരു ഭാഷയുടെ മാത്രമല്ല, മഹത്തായൊരു സംസ്കാരത്തിന്റെ പേരാണ്.

ഏതൊരു വിദേശഭാഷാപദവും അതുപോലെ ഉച്ചരിക്കാൻ സിദ്ധിയേകുന്ന 51 അക്ഷരങ്ങൾ മലയാളത്തിനുണ്ട്. അപരവിദ്വേഷത്താൽ സംഘർഷഭരിതമായിരിക്കുന്ന ഇന്നത്തെ ലോകത്തിന് സമന്വയത്തിന്റെ സന്ദേശം പകരാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സുധാകരൻ രാമന്തളി ചർച്ച ഉദ്ഘാടനംചെയ്തു. ആർ.വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, മുഹമ്മദ് കുനിങ്ങാട്, സെക്രട്ടറി ജി. ജോയ്, വൈസ് പ്രസിഡന്റ് ടി.കെ.കെ. നായർ എന്നിവർ പ്രസംഗിച്ചു.