ഓണാഘോഷം നടത്തി

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജനവിഭാഗവും സംയുക്തമായി വിവിധപരിപാടികളോടെ ഓണാഘോഷം നടത്തി. ആനന്ദപുരയിലുള്ള കൂട്ടായ്മയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കൃഷ്‌ണനുണ്ണി അധ്യക്ഷത വഹിച്ചു. വിജയൻ, കെ.പി. ഉണ്ണി, വി.കെ. രവീന്ദ്രൻ, കെ. മുരളി, രതി സുരേഷ്, ടീനാ പ്രകാശ് എന്നിവർ സംസാരിച്ചു. കർക്കടകമാസത്തിൽ രാമായണപാരായണത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു. മനോജ് പിഷാരടി, ജയബാല, സന്ധ്യാ നിഖിൽ, കൃഷ്ണ പ്രധീഷ് എന്നിവർ നേതൃത്വം നൽകി.