ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ജനറൽ കൺവെൻഷൻ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിനു ചെറിയാൻ അധ്യക്ഷത വഹിച്ചു.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശ്രുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ റോജി ഇ. സാമുവേൽ പ്രാരംഭ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കൺവെൻഷനിൽ റവ.സി.സി. തോമസ്, പാസ്റ്റർ പി.സി. ചെറിയാൻ, റവ.ഡോ. ഷിബു കെ. മാത്യൂ, സിസ്റ്റർ സിസി ബാബു ജോൺ എന്നിവർ പ്രസംഗിക്കും.
ദിവസവും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ എന്നിവയുണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ 10-ന് വനിതകളുടെ യോഗം , ശനിയാഴ്ച രാവിലെ സൺഡേസ്കൂൾ, യുവജന വിഭാഗമായ വൈ.പി.ഇ. സമ്മേളനം, സമാപനദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.