യെലഹങ്ക കരയോഗം കുടുംബസംഗമം

ബെംഗളൂരു : കെ.എൻ.എസ്.എസ്. യെലഹങ്ക കരയോഗം വിവിധ പരിപാടികളോടെ കുടുംബസംഗമം നടത്തി. യെലഹങ്ക എം.എൽ.എ. എസ്.ആർ. വിശ്വനാഥ്, സി.ആർ.പി.എഫ്. ഡി.ഐ.ജി. എ. പത്മകുമാർ, കെ.എൻ.എസ്.എസ്. രക്ഷാധികാരി എം. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, മഹിളാവിഭാഗം കൺവീനർ ശോഭന രാമദാസ് എന്നിവർ മുഖ്യാതിഥികളായി.
കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, കേരള നടനം, നൃത്തനാടകം., വയലിൻ കച്ചേരി എന്നിവ അരങ്ങേറി. കരയോഗം പ്രസിഡന്റ് എം.ബി. ഗോപിദാസ്, കൺവീനർ എം.ബി പ്രദീപൻ, ട്രഷറർ പി. മഹേഷ് കുമാർ,മഹിളാവിഭാഗം പ്രസിഡന്റ് സുജാത പ്രദീപൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.