ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തിരിതെളിഞ്ഞു

ബെംഗളൂരു : ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് സി.വി. രാമൻ നഗറിലെ കമ്യൂണിറ്റി ഹാളിൽ തിരിതെളിഞ്ഞു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥി ആയി. ഓണം എന്നത് ഒരുമയുടെ സന്ദേശം ലോകത്തിനു പകർന്നു കൊടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ഡോ. ബെന്നി ജോർജ്, സെക്രട്ടറി രഞ്ജിത്, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഡി.ആർ.ഡി.ഒ.യിലെ മലയാളി കുടുംബങ്ങൾ പങ്കെടുത്തു. മഞ്ചാടിക്കൂട്ടം അവതരിപ്പിച്ച ഓണനിലാവ് ശ്രദ്ധേയമായി. ഞായറാഴ്ച രാവിലെ പൂക്കളമത്സരവും കരോക്കെ പരിപാടിയും സദ്യയുമുണ്ടാകും. വൈകീട്ട് പിന്നണി ഗായിക നിത്യമാമനും സ്ംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ. ഫോൺ: 9590726686