സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് പരിശീലനം സംഘടിപ്പിച്ചു

ബെംഗളൂരു : മലൂർ - ആലമ്പാടി ക്രൈസ്റ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് നൽകേണ്ട പ്രാഥമിക മാനസിക പിന്തുണയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഫസ്റ്റ് എയ്ഡ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ബെംഗളൂരു രാജാജി നഗറിലുള്ള വിവേകാനന്ദ ഡിഗ്രി കോളേജിൽ വെച്ചായിരുന്നു പരിപാടി. കൊത്തന്നൂർ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.എസ്.ഡബ്ല്യു. വിദ്യാർഥിനികളായ ആൽബി സി. കുര്യൻ, ക്രിസ്റ്റീൻ അന്നകുര്യൻ, കെ.എം. വിസ്മയ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡിന്റെ അടിസ്ഥാനതത്ത്വങ്ങൾ, സഹാനുഭൂതി, സമയോചിതമായ പിന്തുണ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പരിശീലനത്തിൽ വിശദീകരിച്ചു.