ലുലു മാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : രാജാജിനഗറിലെ ലുലുമാളിൽ ആരംഭിച്ച കൈത്തറി വസ്ത്രപ്രദർശനമായ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ'യുടെ ഉദ്ഘാടനം കർണാടക പഞ്ചസാര-വസ്ത്ര വ്യവസായവകുപ്പ് മന്ത്രി രുദ്രപ്പ ലമാനി നിർവഹിച്ചു.
ശ്രീകൃഷ്ണരാജേന്ദ്ര സിൽവർ ജൂബിലി ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹാപ്പി ഹാർട്ട്‌സ് ആൻഡ് കമ്പനി, ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, ജെ.ഡി. സ്കൂൾ ഓഫ് ഡിസൈൻ, അവന്ത്ര എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശനം. ത്രെഡ്‌സ് ഓഫ് ഇന്ത്യ പോലുള്ള സംരംഭങ്ങൾ നമ്മുടെ നെയ്ത്ത് സമൂഹങ്ങൾക്ക് അർഹമായ ദൃശ്യപരതയും അംഗീകാരവും നഗരത്തിന്റെ ഹൃദയഭാഗത്ത് നൽകുന്നതായി രുദ്രപ്പ ലമാനി പറഞ്ഞു.
ലുലു ഗ്രൂപ്പ് കർണാടകയുടെ ഡയറക്ടർ നോമാൻ അസീസ് ഖാൻ ചടങ്ങിന് ആതിഥേയത്വം വഹിച്ചു.
'ത്രെഡ്‌സ് ഓഫ് ഇന്ത്യ' ലുലു മാൾ രാജാജിനഗറിന്റെ സ്വന്തം കാംപെയ്ൻ സംരംഭമാണെന്നും പരമ്പരാഗത കരകൗശലത്തിന് സാധാരണയായി ലഭിക്കാത്ത ഒരു വേദി നൽകുകയെന്ന ആശയമാണിതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ മൂന്നിന് തുടങ്ങിയ പ്രദർശനം 13 വരെ നീണ്ടുനിൽക്കും.