ഭരണഘടന സംരക്ഷണ വെബിനാര്‍ സംഘടിപ്പിച്ചു
മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ വെബിനാര്‍ സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, സൂം അപ്ലിക്കേഷന്‍ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.
വെബിനാര്‍ ഐ.വൈ.സി.സി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ:വിദ്യ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഇന്ത്യന്‍ മതേതര, ജനാധിപത്യ നിലപാട് നിലനിര്‍ത്തുന്ന രീതിയില്‍ ഭരണഘടന സംരക്ഷണവുമായി കോണ്‍ഗ്രസ് മുന്നോട്ടു വന്നിട്ടുണ്ട്. ആ സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പാര്‍ലിമെന്റില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തു പോരുന്നത്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാന്‍ രാജ്യവും കോണ്‍ഗ്രസും എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഐ.വൈ.സി.സി വെബിനാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫല്‍ എസ് ചെമ്പകപ്പള്ളി, മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രതിനിധി ദീപ ജയചന്ദ്രന്‍, ഐ.വൈ.സി.സി ബഹ്റൈന്‍ മുന്‍ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും, ഐ.ടി-മീഡിയ കണ്‍വീനര്‍ ജമീല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
Content Highlights: webinar