വോയ്സ് ഓഫ് ആലപ്പി ഓണാഘോഷം സംഘടിപ്പിച്ചു

വോയ്സ് ഓഫ് ആലപ്പി ഓണാഘോഷത്തില്‍ നിന്ന്
വോയ്സ് ഓഫ് ആലപ്പി ഓണാഘോഷത്തില്‍ നിന്ന്

മനാമ :ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സല്ലാഖിലെ ബീച്ച് ബെ റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ സന്ദേശവും വിളിച്ചോതുന്നതായി.

കുട്ടികളും മുതിർന്നവരും ചേർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സംഘടനയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര, കലാവിഭാഗമായ അരങ്ങ് ആലപ്പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നിരവധി നൃത്ത നൃത്യങ്ങൾ, ഓണസദ്യ, ഓണക്കളികൾ തുടങ്ങിയവ പരിപാടിയുടെ മാറ്റ് കൂട്ടി.

പൂവേ പൊലി 2026 എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ: ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു കെ, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോർജ്, മിഥുൻ മോഹൻ, പൂവേ പൊലി കൺവീനർ അനൂപ് ശശികുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽവച്ച് വോയ്സ് ഓഫ് ആലപ്പി -ഓണം സപ്ലിമെന്റ് പ്രകാശനകർമ്മവും നിർവഹിച്ചു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ എല്ലാവർക്കും നന്ദി പറഞ്ഞു.

ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ചു. നിതിൻ ചെറിയാൻ, ഗോകുൽ കൃഷ്ണൻ (റിസപ്ഷൻ കമ്മറ്റി), ഗിരീഷ് കുമാർ, ജയൻ കെ (ഫുഡ് കമ്മറ്റി), ജഗദീഷ് ശിവൻ, ബോണി മുളപ്പാംപള്ളി, ജോഷി നെടുവേലിൽ (സപ്ലിമെന്റ് കമ്മറ്റി), അരുൺ രത്‌നാകരൻ, സന്തോഷ് ബാബു, പ്രസന്നകുമാർ, ഷാജി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ കമ്മറ്റികൾ, ലേഡീസ് വിങ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

Content Highlights: Voice of Alleppey organized grand Onam celebrations named Poove Poli 2026 in Bahrain., Event featured traditional welcoming of Mahabali, Vanchipattu, Thiruvathira, and Onasadya., Inaugurated by New Indian School Principal Dr. Gopinath Menon at Salmabad Beach Bay Resort., Released the official Voice of Alleppey Onam supplement during the ceremony.