വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയയ്ക്ക് പുതിയ നേതൃത്വം

വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ ഭാരവാഹികള്‍
വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ ഭാരവാഹികള്‍

മനാമ: ബഹ്‌റൈനിലെ വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ സമ്മേളനവും, 2025- 26 വര്‍ഷത്തേയ്ക്കുള്ള സംഘടനാ തിരഞ്ഞെടുപ്പും നടന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ഗോകുല്‍ കൃഷ്ണന്‍ അധ്യക്ഷനായി. 2022- 24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ഏരിയ സെക്രട്ടറി നിതിന്‍ ചെറിയാന്‍ അവതരിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അന്‍ഷാദ് റഹിം നന്ദി അറിയിച്ചു. 

മുഹറഖ് ഏരിയയുടെ പുതിയ ഭാരവാഹികള്‍: ഗോകുല്‍ കൃഷ്ണന്‍ (പ്രസിഡന്റ്), അന്‍ഷാദ് റഹിം (സെക്രട്ടറി), രാജേഷ് കുമാര്‍ (ട്രഷറര്‍), അതുല്‍ സദാനന്ദന്‍ (വൈസ് പ്രസിഡന്റ്), അഖില്‍ ഉണ്ണികൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി). കൂടാതെ നിതിന്‍ ചെറിയാന്‍ സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും, മോന്‍സി ജേക്കബ്, അരുണ്‍ ദേവ്, വിഷ്ണു മോഹന്‍, ഷിയാസ് ഷാജഹാന്‍, രാജേഷ് പി.ആര്‍. എന്നിവര്‍ ഏരിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ സിബിന്‍ സലിം, ധനേഷ് മുരളി, അനസ് റഹിം, ജോഷി നെടുവേലില്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മുഹറഖ് ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാര്‍ക്ക് വോയ്സ് ഓഫ് ആലപ്പിയില്‍ അംഗങ്ങളാകാന്‍ 38937565 (അന്‍ഷാദ്), 32284068 (ഗോകുല്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Voice of Alappuzha Manama held its area conference and elected new office bearers for 2025-26