ഉണ്ണിമായ മനോജ് കുമാറിനെ കെ.പി.എഫ്. അനുമോദിച്ചു

ഉണ്ണിമായ മനോജ് കുമാറിനെ കെ.പി.എഫ്. അനുമോദിച്ചപ്പോള്‍
ഉണ്ണിമായ മനോജ് കുമാറിനെ കെ.പി.എഫ്. അനുമോദിച്ചപ്പോള്‍

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്. ബഹ്‌റൈന്‍) ഉണ്ണിമായ മനോജ് കുമാറിനെ അനുമോദിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റില്‍ 2024  വര്‍ഷത്തെ ബി.എസ്‌സി. സൈക്കോളജി വാല്യു ഓഫ് എഡ്യുക്കേഷനില്‍ ഒന്നാം റാങ്ക് ലഭിച്ചതിനായിരുന്നു ആദരവ്.

കോഴിക്കോട് സ്വദേശിയും കെ.പി.എഫ്. മെമ്പറുമായ മേലെ പറമ്പില്‍ മനോജിന്റെയും സുബിതയുടെയും മകളാണ് ഉണ്ണിമായ മനോജ് കുമാര്‍. കെ.പി.എഫ്. എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഹരീഷ് പി.കെ. എന്നിവര്‍ ചേര്‍ന്ന് മെമന്റോ കൈമാറി. ഉപരിപഠനത്തിനായി അയര്‍ലന്‍ഡിലേക്ക് യാത്ര തിരിച്ച ഉണ്ണിമായ മനോജ്കുമാര്‍ അനുമോദനത്തിന് നന്ദി അറിയിച്ചു.

Content Highlights: unnimaya manoj kumar kozhikode pravasi forum