ബഹ്റൈൻ കരുവന്നൂർ കുടുംബം ഓണാഘോഷം

മനാമ: തൃശൂർ ജില്ലയിലെ കരുവന്നൂർ കൂട്ടായ്മയായ ബഹ്റൈൻ കരുവന്നൂർ കുടുംബം രൂപീകരിച്ച ശേഷമുള്ള രണ്ടാം വർഷത്തെ ഓണാഘോഷം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. എെമാക് ബി. എം. സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ കരുവന്നൂർ കുടുംബം മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അധ്യക്ഷനായിരുന്നു. സെക്രട്ടറി അനൂപ് അഷറഫ് സ്വാഗതവും, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ രഘുനാഥ് കെ. സി നന്ദിയും പറഞ്ഞു. നവകേരള കോ-ഒാർഡിനേഷൻ കമ്മിറ്റി അസി. സെക്രട്ടറി എൻ. ബി. സുനിൽദാസ്, ബഹ്റൈൻ കേരള സീനിയർ സിറ്റിസൺസ് സെക്രട്ടറി പ്രസന്നൻ എ. വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജെൻസിലാൽ എ. വി, നന്ദനൻ പി. സി, ഫ്രാൻസിസ് കെ. എൽ, സജിൽ വി. ആർ, ശ്രീനിവാസൻ കെ. വി, ഷില്ലോ പി. ജെ, പ്രസാദ് പവിത്രൻ, തേജസ് കെ. എഫ്., ബഷീർ തറയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: UN Security Council condemns Houthi attacks against Saudi Arabia and energy infrastructure, Support reaffirmed for Saudi Arabia's right to self-defense under international law, Condemnation of threats and attacks on commercial vessels in the Red Sea and Bab el-Mandeb strait, Continued backing for Yemen's unity, sovereignty, and UN-led political solution efforts