കൊല്ലം പ്രവാസി അസോസിയേഷൻ അണ്ടർ-13 ഫുട്‌ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിങ്‌സ് വിജയികളായി

വിജയികളായ ട്യൂബ്ലി കിങ്‌സ്
വിജയികളായ ട്യൂബ്ലി കിങ്‌സ്

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) സ്‌പോർട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ 13 ഫുട്‌ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിങ്‌സ് വിജയികളായി. ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ ആറുടീമുകൾ മാറ്റുരച്ച ആവേശകരമായ ടൂർണമെന്റ്റിൽ കെപിഎ ഷൂട്ടിങ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിങ്‌സ് ഫൈനലിൽ പരാജയപ്പെടുത്തിയത്.

ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡലുകൾ സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നും കൈമാറി. ചടങ്ങിൽ കെപിഎ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു. കെപിഎ സ്‌പോർട്‌സ് വിങ്ങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്‌ബോൾ വിങ് കോ- ഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ് കോ- ഓർഡിനേറ്റർ വിനീത് അലക്‌സാണ്ടർ, ടഗ് ഓഫ് വാർ വിങ്ങ് കോ- ഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.

Content Highlights: Tubli Kings crowned champions at the KPA Under-13 Football Tournament in Bahrain, defeating KPA Shooting Stars in a thrilling final