എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിന പരിപാടി സംഘടിപ്പിച്ചു

എസ്.കെ.എസ്.എസ്.എഫ് റൂവി ഏരിയ കമ്മിറ്റി സ്ഥാപകദിന പരിപാടിയില്‍ നിന്ന്
എസ്.കെ.എസ്.എസ്.എഫ് റൂവി ഏരിയ കമ്മിറ്റി സ്ഥാപകദിന പരിപാടിയില്‍ നിന്ന്

മസ്‌കറ്റ് : എസ്.കെ.എസ്.എസ്.എഫ് റൂവി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന പരിപാടി ഹാഷിം ഫൈസിയുടെ അധ്യക്ഷതയില്‍ നൗഷാദ് മാഹി ഉദ്ഘാടനം ചെയ്യ്തു .സമസ്തയുടെ മഹിതമായ പാരമ്പര്യം മുറുകെ പിടിച്ച് സമസ്തയുടെ തണലില്‍ മുന്നോട്ട് പോകാന്‍ നമുക്ക് കഴിയണമെന്നും സമസ്ത നൂറാം വാര്‍ഷിക സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ ഹാജി കാപ്പാട്, നൂറുദ്ധീന്‍ പയ്യന്നൂര്‍ , ഖമറുസമാന്‍ തിരൂര്‍, സിദ്ദിഖ് ബത്താലി, മുഷ്ത്താഖ് തിരൂര്‍, ഷാനവാസ് കോട്ടോപ്പാടം, ജുനൈസ്, ഇര്‍ഷാദ് കള്ളിക്കാട് എന്നിവര്‍ സംസാരിച്ചു. നൗഷിന്‍ നീര്‍വേലി സ്വാഗതവും ആമിര്‍ കാപ്പാട് നന്ദിയും പറഞ്ഞു

Content Highlights: SKSSF Roovi Area Committee`s Founder`s Day