സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ശാസ്ത്ര പ്രതിഭ പരീക്ഷാഫലം പ്രഖ്യാപിച്ചു

#അശോക് കുമാര്‍
.
.

മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മനാമ എസ്.ഐ.എഫ് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.എഫ് ബഹ്‌റൈന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രവി വാര്യര്‍ ഫലപ്രഖ്യാപനം നടത്തി. ചടങ്ങില്‍ എസ്.ഐ.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് ഡോ.വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മരാജ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജീവന്‍, ചന്ദ്രശേഖരന്‍, ഷാം കുട്ടി, ദീപ സജീവന്‍, മുകേഷ്, പ്രവീണ്‍, രമേഷ് എന്നിവരും സന്നിഹിതരായിരുന്നു. ശാസ്ത്ര പ്രതിഭകളായി
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ എസ്.ഐ.എഫ് ബഹ്‌റൈന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു. ഫലപ്രഖ്യാപന ചടങ്ങില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും സ്‌കൂള്‍ പ്രതിനിധികളും പങ്കെടുത്തു. ശാസ്ത്ര പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആര്‍.ഒ, ബ്രഹ്‌മോസ്, ഡി.ആര്‍, ഡി, ഒ, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ്, ശ്രീഹരിക്കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുമെന്ന് എസ്.ഐ.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് ഡോ.വിനോദ് മണിക്കര അറിയിച്ചു. ഡിസംബര്‍ 20 ന് ജുഫൈറിലുള്ള ബഹ്‌റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനിയേര്‍സ് ഹാളില്‍ വൈകീട്ട് 5 മണിക്ക് നടക്കുന്ന ശാസ്ത്ര പ്രതിഭ അവാര്‍ഡ് ദാന ചടങ്ങില്‍ ഭാരതത്തിന്റെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന പ്രസിദ്ധ ബഹിരാകാശ ശാസ്ത്രജ്ഞ ഡോ.ടെസ്സി തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. ശാസ്ത്ര പ്രതിഭകള്‍ക്കും ശാസ്ത്രപ്രതിഭ പരീക്ഷയില്‍ എ പ്ലസ് ഗ്രേഡ്‌ നേടിയവര്‍ക്കും ബഹ്‌റൈന്‍ സയന്‍സ് ഇന്നൊവേഷന്‍ കോണ്‍ഗ്രസ്സില്‍ വിജയിച്ചവര്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

ശാസ്ത്ര പ്രതിഭകളായി ഗ്രെയിഡ്-6: ഗുണ്ജന്‍ പാല്‍ (ബഹറിന്‍ ഇന്ത്യന്‍ സ്‌കൂള്‍), പ്രത്ഥം സുമീത് ഖോപകര്‍ (ന്യു മില്ലേനിയം സ്‌കൂള്‍), ശ്രീനന്ദ് പ്രസാദ് (ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍), അപര്‍ണ മോഹന്‍ രാജ് (ന്യൂ ഇന്ത്യന്‍ സ്‌കൂള്‍), ഗെയിഡ്-7:ശൗര്യ സക്സേന, അര്‍ണവ് സിംഗ് ദിവാന്‍ (ബഹറിന്‍ ഇന്ത്യന്‍ സ്‌കൂള്‍) ഹെല്‍ഗ മേരി ജീസ് (ഏഷ്യന്‍ സ്‌കൂള്‍), ജോആന്‍ ടിബി (ഇന്ത്യന്‍ സ്‌കൂള്‍), ഗ്രെയിഡ്-8: സ്വസ്തിക കിരണ്‍ പാട്ടീല്‍ (ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍), മോഹിത് ഭരദ്വാജ് (അല്‍ നൂര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍), ശിവശ്രീ പരുമാള്‍ (അല്‍ നൂര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍), ഗ്രെയിഡ് - 9: ഷായാന്‍ അഹമ്മദ് (ഏഷ്യന്‍ സ്‌കൂള്‍), നിരുപമ മേനോന്‍ (ന്യു മില്ലേനിയം സ്‌കൂള്‍), ദക്ഷ് ചൗധരി (ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍), ഗ്രെയിഡ് - 10: കൃഷ്ണ കിഷോര്‍ പാട്ടീല്‍ (ന്യു മില്ലേനിയം സ്‌കൂള്‍), തനിഷ് മുഖജീ (ഏഷ്യന്‍ സ്‌കൂള്‍), രക്ഷിത് രാജേഷ് മേനോന്‍ (ഏഷ്യന്‍ സ്‌കൂള്‍), ഗ്രെയിഡ് - 11: അക്ഷത ശരവണന്‍ (ഇന്ത്യന്‍ സ്‌കൂള്‍), പുല്‍കിത് സിംഗള (ന്യൂ ഇന്ത്യന്‍ സ്‌കൂള്‍) ദര്‍വിന മനോജ് അമര്‍നാഥ് (ബഹറിന്‍ ഇന്ത്യന്‍ സ്‌കൂള്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

Content Highlights: science international forum