ഖുർആൻ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം വിസ്ഡം ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഹൂറ റയ്യാൻ സെന്ററിൽ നടന്നു.

മനുഷ്യത്വവും വ്യക്തിസ്വാതന്ത്ര്യവും സംബന്ധിച്ച ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും വർണത്തിന്റെയും വർഗത്തിന്റെയും പേരിലുള്ള വേർതിരിവുകൾക്കെതിരെ നീതിയുടെ സന്ദേശം പകരുകയും ചെയ്യുന്ന ഖുർആനെ അടുത്തറിയാനുള്ള അവസരമാണ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് വ്യക്തിത്വവും അവകാശങ്ങളുമുണ്ടെന്ന് ലോകത്തോട് പ്രഖ്യാപിച്ച ദൈവിക ഗ്രന്ഥത്തിന്റെ സന്ദേശം മനസ്സിലാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മുഹറഖ് ഹാലത്ത് ബു മാഹർ ഹാളിൽ നടക്കുന്ന സമ്മേളനം അൽ ഹിദായ സെന്റർ മേധാവി ഷെയ്ഖ് സലാഹ് ബു ഹസ്സൻ ഉദ്ഘാടനം ചെയ്യും.

പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 32331414, 66358213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: The poster for a Quran conference organised by Al Mannai Communities Awareness Centre and Wisdom Bahrain Chapter was released at Hoor Rayan Centre ahead of the November 6 event.