എല്‍.ഡി.എഫ് കാസര്‍കോട്, കണ്ണൂര്‍, വയനാട് ലോക്‌സഭാ മണ്ഡലം ബഹ്‌റൈന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

എല്‍.ഡി.എഫ് സംഘടിപ്പിച്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, ലോക്‌സഭാ മണ്ഡലം ബഹ്‌റൈന്‍ കണ്‍വെന്‍ഷന്‍
എല്‍.ഡി.എഫ് സംഘടിപ്പിച്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, ലോക്‌സഭാ മണ്ഡലം ബഹ്‌റൈന്‍ കണ്‍വെന്‍ഷന്‍

മനാമ: ബഹ്‌റൈന്‍ പ്രതിഭയും, 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' ബഹ്‌റൈന്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമ കെ സിറ്റി ബിസിനസ്സ് സെന്ററില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മോറാഴ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂട്ടായ്മ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ അധ്യക്ഷനായി. കേരള രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ കാണിക്കുന്ന മതരാഷ്ട്രീയം തുറന്ന് കാണിച്ചു കൊണ്ടും ബഹുസ്വരതയും ഫെഡറലിസവും ജനാധിപത്യവും തകര്‍ക്കുന്ന സംഘപരിപരിവാര്‍ ഭരണകൂട ഭീകരതയെ ചെറുത്ത് തോല്‍പിക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ടും കണ്‍വെന്‍ഷന്‍ ലോകകേരളസഭാംഗംവും പ്രതിഭ രക്ഷാധാരി സമിതി അംഗവുമായ സി.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. 

വിവിധ ഇടതുപക്ഷ കക്ഷിനേതാക്കളായ നവകേരള കോര്‍ഡിനേഷന്‍ കമ്മറ്റി അംഗം എസ്.വി. ബഷീര്‍, ഐ.എം.സി.സി. പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പുളിക്കല്‍, എന്‍.സി.പി. ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫൈസല്‍ എഫ്.എം, ഇടതുപക്ഷ സഹയാത്രികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ലത്തീഫ് മരക്കാട്ട് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പതിനെട്ടാം ലോക്‌സഭയിലേക്ക് ഇടതുപക്ഷ സ്ഥാനാത്ഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന ആഹ്വാനത്തോടെ നടന്ന പരിപാടിക്ക് പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂര്‍, പ്രതിഭ കലാവിഭാഗം സെക്രട്ടറി പ്രജില്‍ മണിയൂര്‍, കേന്ദ്ര മെമ്പര്‍ഷിപ്പ് സെക്രട്ടറി അനീഷ് കരിവെള്ളൂര്‍, പ്രതിഭ മനാമ യൂണിറ്റ് സെക്രട്ടറി രാജേഷ് അട്ടാച്ചേരി, സൂക്ക് യൂണിറ്റ് സെക്രട്ടറി ശശി, നജീബ് കണ്ണൂര്‍, സന്തോഷ് കോയിപ്ര, എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: prathibha bahrain ldf convention