പത്തനംതിട്ടയുടെ വികസനത്തിന് പ്രവാസികളുടെ പിന്തുണയും ഉണ്ടാവണം- അബിൻ വർക്കി

മനാമ: പത്തനംതിട്ട ജില്ലാ രൂപീകരിച്ചിട്ട് 44 നവർഷം കഴിഞ്ഞെങ്കിലും കാലഘട്ടത്തിന്റെ വികസനത്തിൽ മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ഇന്ത്യൻ ക്ലബ്ബിൽവച്ച് നടത്തിയ സ്നേഹപൂർവ്വം പത്തനംതിട്ട എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ആറന്മുള എംഎൽഎ അഡ്വ. അബിൻ വർക്കി അഭിപ്രായപെട്ടു.
പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിൽ ഉണ്ടായ വർധന പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപെട്ടു. ടൂറിസം മേഖലയിൽ പ്രവാസികൾ പണം മുടക്കിയാൽ അവർക്ക് വരുമാനത്തിനും നാടിന്റെ വികസനത്തിനും പ്രവാസികൾക്ക് പങ്കാളികൾ ആകുവാൻ സാധിക്കും.
ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആമുഖപ്രഭാഷണം നടത്തി. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, ട്രഷറർ ലത്തീഫ് ആയംചേരി, റോബി ജോർജ്, മിനി റോയ്, കൺവീനർമാരായ എ.പി. മാത്യു, കോശി ഐപ്പ് േജനറൽ കൺവീനർ ജോൺസൺ ടി. തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി എന്നിവർ പ്രസംഗിച്ചു.
പ്രമുഖ വ്യവസായികളും, പത്തനംതിട്ട ജില്ലക്കാരുമായ ജോൺസൺ കല്ലുവിളയിൽ, എബ്രഹാം തോമസ് എന്നിവരെ ആദരിച്ചു. പത്താം ക്ളാസിലും, പന്ത്രണ്ടാം ക്ളാസിലും ഉന്നത വിജയം നേടിയ പത്തനംതിട്ട ജില്ലക്കാരായ ആദിശ് മുഹമ്മദ് സയ്യിദ്, അഷിൻ വിനു ജേക്കബ്, അബിയ മേഴ്സി ഷാജി, എന്നിവരെ ആദരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വിനോദ് ഡാനിയേൽ പരിപാടി നിയന്ത്രിച്ചു.
ജില്ലാ ട്രഷറർ സിജി തോമസ്, വിവിധ കമ്മറ്റി കൺവീനർമാരായ സിബി അടൂർ, ബിനു മാമ്മൻ, സിജു ചെറിയാൻ, ബ്രയിറ്റ് രാജൻ, അനിയൻകുഞ്ഞ് തോമസ്സ്, സജി മത്തായി, എബ്രഹാം ജോർജ്, എബിൻ ജോൺ, അജി. പി. ജോയ്, ജോർജ് യോഹന്നാൻ, നോബിൾ, നിഷ സിജു, സതീഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: The OICC Pathanamthitta District Committee held an event highlighting the district's lack of development progress over 44 years, with MLA Adv. Abin Varkey as the keynote speaker. DCC President Prof. Satheesh Kochuparambil emphasized the need to pressure the government to withdraw the increase in expatriate insurance premiums and encouraged investment in tourism for economic growth. The event included speeches from various OICC leaders and honored notable individuals from Pathanamthitta, including successful students and prominent businessmen.