പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ മേയ് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മൂന്നാമത് രക്തദാന ക്യാമ്പ് സല്‍മാനിയ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടന്നു. 100-ല്‍ പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം നല്‍കി. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കണ്‍വീനര്‍ ബിജോ തോമസ്, റോബിന്‍ ജോര്‍ജ്, സുനു കുരുവിള, ജെയ്സണ്‍ വര്‍ഗീസ്, ഷീലു വര്‍ഗീസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറര്‍ വര്‍ഗീസ് മോടിയില്‍, രക്ഷാധികാരികളായ മോനി ഒടിക്കത്തില്‍, സക്കറിയ സാമുവേല്‍, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു പുത്തന്‍ പുരയില്‍, ചാരിറ്റി കോ- ഓര്‍ഡിനേറ്റര്‍ ബോബി പുളിമൂട്ടില്‍, അനില്‍ കുമാര്‍, വിനീത് വി.പി, ഫിറോസ് ഖാന്‍, ബിനു കോന്നി, അരുണ്‍ പ്രസാദ്, ജോബിന്‍ രാജു, അജിത്, വിനു കെ.എസ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. രക്തദാനം നടത്തിയ എല്ലവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
Content Highlights: Pathanamthitta Pravasi Association organized blood donation camp