പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് വാര്‍ഷികാഘോഷം 19- ന്

മനാമ: പത്തനംതിട്ട ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, 2024 വര്‍ഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ പതിനൊന്ന് വരെ സെഗയ്യ ബി.എം.സി. ഹാളില്‍ വിവിധതരം കലാപരിപാടികളോടെ അരങ്ങേറും. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് ബിനു മണ്ണില്‍, ബി.കെ.ജി. ഹോള്‍ഡിങ്ങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് കെ.ജി. ബാബുരാജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചടങ്ങില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.
മ്യൂസിക്കല്‍ ട്രീറ്റും മറ്റു വിവിധ ഇനം കലാപരിപാടികളും ക്രിസ്മസ് പുതുവത്സര ആഘോഷരാവിന്റെ ഭാഗമായി കരോള്‍ സര്‍വീസും ഉണ്ടായിരിക്കും. ബോബി പുളിമൂട്ടില്‍ പ്രോഗ്രാം കണ്‍വീനറും, വിനീത് വി.പി. ജോയിന്റ് കണ്‍വീനറുമായ പ്രോഗ്രാം കമ്മറ്റിയില്‍ അസോസിയേഷന് പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുബാഷ് തോമസ്, ട്രഷറര്‍ വര്‍ഗ്ഗീസ് മോടിയില്‍, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തില്‍, സക്കറിയ സാമുവേല്‍, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വര്‍ഗ്ഗീസ്, അരുണ്‍ കുമാര്‍, വിഷ്ണു സോമന്, തനുഷ് തമ്പി, ലിജോ ബാബു, അനില്‍ കുമാര്‍, സിജി തോമസ്, വിനു കെ.എസ്, ശ്യാം എസ്. പിള്ള, ഫിന്നി എബ്രഹാം, വിനോജ് എം. കോശി, ദയ ശ്യാം, രെഞ്ചു ആര്. നായര്‍, മോന്‍സി ബാബു, സുനു കുരുവിള, ജെയ്സണ്‍ വര്‍ഗ്ഗീസ്, ലിബി ജെയ്സണ്‍, രാകേഷ് കെ. എസ്, അരുണ്‍ പ്രസാദ്, ബൈജു മണപ്പള്ളില്‍, ബിജൊ തോമസ്, റെജി, റോബിന് ജോര്‍ജ്, രേഷ്മ ഗോപിനാഥ്, സജീഷ് പന്തളം, ഷെറിന് തോമസ് തുടങ്ങിയവരാണ് മറ്റംഗങ്ങള്‍.
പ്രവര്‍ത്തനം തുടങ്ങി നാലാമത്തെ വര്‍ഷത്തിലേക്ക് കടക്കുന്ന അസോസിയേഷന് അംഗങ്ങള്‍ക്ക് വേണ്ടി സാമൂഹിക സാംസ്കാരിക മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. അകാലത്തില്‍ മരണപ്പെട്ട അസോസിയേഷനിലെ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള സഹായം, രോഗ പീഡകളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സ്വാന്ത്വനം, ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങി അനേകം സാമൂഹികപ്രവര്‍ത്തനങ്ങളില്‍ അസോസിയേഷന് മികച്ച പങ്കുവഹിക്കുന്നു. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബോബി പുളിമൂട്ടിലുമായോ (34367281) വിനീത് പി.വി. (33254336) യുമായോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: pathanamthitta district pravasi association anniversary Bahrain