സ്ത്രീകളുടെ പെയിന്റിംഗ് എക്‌സിബിഷന്‍ സമാപിച്ചു

മനാമ: വിമന്‍ കളക്ടീവ് ആര്‍ട്ടിസ്റ്റ് പെയിന്റിംഗ് എക്സിബിഷന്റെ സമാപന ചടങ്ങ് മക്ഇന്‍ഡീസ് സെന്ററില്‍ നടത്തി. സ്ട്രാറ്റജിക് പബ്ലിസിറ്റി ആന്‍ഡ് അഡ്വര്‍ടൈസിംഗ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയ പി ഉണ്ണികൃഷ്ണന്‍ ആയിരുന്നു മുഖ്യാതിഥി. ഡബ്ല്യുസിഎ കലാമത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ പി ഉണ്ണികൃഷ്ണന്‍ വിതരണം ചെയ്തു. സമ്മാനാര്‍ഹമായ കലാ സൃഷ്ടികളും മക്ഇന്‍ഡീസ് സെന്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'സ്ത്രീകളുടെ ആത്മാവ്' എന്ന് പേരിട്ട ആര്‍ട്ട് എക്‌സിബിഷനില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ വരച്ച വിവിധ ശൈലികളിലുള്ള 42 കലാസൃഷ്ടികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. വളരെ നല്ല പ്രതികരണമാണ് ഈ എക്‌സിബിഷന് ലഭിച്ചതെന്ന് സംഘാടകരായ നിഷിദ ഫാരിസ്, ബ്ലസി ജോര്‍ജ്, ഷാഹിറ ഷാഹു എന്നിവര്‍ അറിയിച്ചു.
വുമണ്‍ കളക്ടീവ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി, ബഹ്റൈനിലെ വനിതാ കലാകാരികളുടെ സൃഷ്ടികളെ അംഗീകരിക്കാനും,അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കലയിലൂടെ സ്ത്രീ ശാക്തീകരണം ആണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് കലാ വിദ്യാഭ്യാസം നല്‍കാനും, എക്‌സിബിഷനുകള്‍, ആര്‍ട്ട് ക്ലാസുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ച് കലയ്ക്കുള്ള സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് പൊതു അവബോധം വളര്‍ത്താനും സംഘടന പദ്ധതിയിടുന്നു.
Content Highlights: PAINTING EXHIBITION