പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ നൂറിലേറെ പേർ പങ്കെടുത്തു.
പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, മൂർത്തി നൂറണി, സൽമാനുൽ ഫാരിസ്, സതീഷ് ഗോപാലകൃഷ്ണൻ, ദീപക് വിജയൻ, അനിൽ, കെ. ടി. രമേഷ്, സുധീർ, അനിൽകുമാർ, സജിത സതീഷ്, ഉഷ സുരേഷ്, രമ്യ ഗോപകുമാർ, ഷീബ ശശി, ധന്യ രാഹുൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകരായ കണ്ണൂർ സുബൈർ, കെ. ടി. സലിം, റഫീഖ് അബ്ദുള്ള, എബ്രഹാം ജോൺ, ബിനു കുന്നന്താനം, ബദറുദ്ധീൻ പൂവാർ, അൻവർ നിലമ്പൂർ, നൗഷാദ് മഞ്ഞപ്പാറ, കാസിം പാടത്തകായിൽ, ജേക്കബ് തേക്കുതോട്, അൻവർ കണ്ണൂർ, സൈനൽ, സാജിദ് കരുളായി തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. രവി മാരാത്ത് നന്ദി പ്രകാശിപ്പിച്ചു.
Content Highlights: Palakkad Arts and Cultural Theatre (PACT) organised a blood donation camp at Salmaniya Medical Complex in Bahrain, with more than 100 participants.