ഒഐസിസി ‘ഹർഷം 2026’ ഫോട്ടോഗ്രഫി മത്സരം ബുധനാഴ്ച അവസാനിക്കും

മനാമ: ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന ‘ഹർഷം-2026’ ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി നാലിന് അവസാനിക്കുമെന്ന് സംഘാടക സമതി അറിയിച്ചു. 'ബഹ്റൈന് പ്രകൃതി നൽകിയ സൗന്ദര്യം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ഹർഷം 2026ന്റെ സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകുന്നതാണെന്ന് ഹർഷം 2026 ന്റെ ചെയർമാൻ സൈദ് എം എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാജി തോമസ് (36334296) ഫോട്ടോഗ്രഫി മത്സര കമ്മിറ്റി കൺവീനർ എ.പി മാത്യു (36192950) സിമി പ്രിൻസ് (38355122)

Content Highlights: OICC 'Harsham 2026' Photography Contest Closes February 4th