ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി രണ്ടിന്

#News Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മനാമ: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ നടന്നുവരുന്ന 'കോഴിക്കോട് ഫെസ്റ്റി'ന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി രണ്ട് വെള്ളിയാഴ്ച ആലിയിലെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഹാർഡ് ടെന്നീസ് ബോൾ ഉപയോഗിച്ചുള്ള ടൂർണമെന്റിൽ ബഹ്റൈനിലെ എട്ട് പ്രമുഖ ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി കൺവീനർ അഷ്‌റഫ് പുതിയപാലം (39116392), ജോയിൻ കൺവീനർ ഷൈജാസ് ആലോംകാട്ടിൽ (33924002) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

Content Highlights: OICC Kozhikode District Committee is organising a one-day cricket tournament in Bahrain as part of the ongoing Kozhikode Fest celebrations. The hard tennis ball tournament will be held at the A’ali ground on January 2 with eight leading teams participating.