പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലും വിസ്മയം: ബഹ്റൈൻ നവകേരള

മനാമ :പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക വർധിപ്പിച്ചത് പ്രവാസികളോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണ്. വിദേശരാജ്യങ്ങളിലെ വർധിച്ച ജീവിതച്ചെലവ്, കുടുംബച്ചെലവുകൾ, നാട്ടിലെ സാമ്പത്തിക ബാധ്യതകൾ എന്നിവയ്ക്കിടയിൽ കഴിയുന്ന പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയത്തിലെ വർധന കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കും.ആരോഗ്യപരിരക്ഷ ഒരു സാമ്പത്തിക ബാധ്യതയായി മാറാതെ സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്.

പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കാനും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.