നീലക്കുറിഞ്ഞിയിൽ ബഹ്‌റൈൻ ചാപ്റ്ററിന് തിളക്കമാർന്ന വിജയം

മനാമ: പ്രവാസി മലയാളികളുടെ മലയാള ഭാഷാ മികവ് വിലയിരുത്തുന്ന മലയാളം മിഷൻ സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സ് ആയ നീലക്കുറിഞ്ഞി പരീക്ഷയിൽ ബഹ്‌റൈൻ ചാപ്റ്ററിനു തിളക്കമാർന്ന വിജയം. ബഹ്‌റൈൻ ചാപ്റ്ററിൽ നിന്നും പരീക്ഷ എഴുതിയ ഏഴ് പഠിതാക്കളും മികച്ച വിജയം നേടി. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സാണ് നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ.
ഹെപ്‌സി റേച്ചൽ പ്രദീപ്, അനാമിക അനി, ആദിത്യ പത്മകുമാർ റൈന ,അഥീന റീഗ പ്രദീപ്, രോഹിത് രാജീവ്, നവനിത് ഷാജി കൃഷ്ണ, വിഷ്ണു ബിജു കുമാർ എന്നീ പഠിതാക്കളാണ് തുല്യതാ പരീക്ഷയിൽ വിജയികളായത്. എല്ലാവരും ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ വിദ്യാർത്ഥികളാണ്. വിജയികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അഭിനന്ദിക്കുന്നതോടൊപ്പം ബഹ്‌റൈനിലെ ഭാഷ പ്രവർത്തകർ നടത്തുന്ന നിസ്തുല സേവനത്തിനുള്ള അംഗീകാരമാണ് ഈ വിജയം എന്നും ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
നീലക്കുറിഞ്ഞി കോഴ്‌സ് പൂർത്തിയാക്കിയ ഏതൊരു വിദ്യാർത്ഥിക്കും ബഹ്‌റൈൻ വിട്ടുപോയാൽ തന്നെയും ഇന്ത്യയിലും വിദേശത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ കഴിയും എന്നതിനാൽ പത്താംതരം ഭാഷാതുല്യത സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള മികച്ച അവസരമാണ് പ്രവാസി മലയാളികളായ കുട്ടികൾക്ക് ഇപ്പോഴുള്ളതെന്ന് ചാപ്റ്റർ സെക്രട്ടറി ബിജു.എം. സതീഷും കോഡിനേറ്റർ രജിത അനിയും അറിയിച്ചു.
Content Highlights: All seven students from the Bahrain chapter passed the Neelakurinji Senior Higher Diploma exam., The exam is equivalent to the 10th standard under the Malayalam Mission and General Education Department of Kerala., Students are from the Bahrain Keraleeya Samajam Malayalam Pathasala.