'നവകേരളോണം': ബഹ്‌റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

മനാമ: ബഹ്‌റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11-ന് സംഘടിപ്പിക്കുന്ന 'നവകേരളോണം' ഓണാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. കലവറ റെസ്റ്റോറന്റിൽ വെച്ച് ചേർന്ന യോഗത്തിൽ ട്രഷറർ ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകൾ അർപ്പിച്ചുസംസാരിച്ചു. സെക്രട്ടറി രാജ് കൃഷ്ണൻ യു സ്വാഗതവും കൺവീനർ ബിജു മലയിൽ നന്ദിയും രേഖപ്പെടുത്തി. സ്വാഗതസംഘം കൺവീനറായി ബിജു മലയിലിനെയും ജോയിന്റ് കൺവീനർമാരായി റെയ്‌സൺ വർഗീസ്, ബിജു കൂരോപ്പട എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ വിഭാഗങ്ങളിലായി ഷാജി മൂതല, ശ്രീജിത്ത് ആവള, വിനോദൻ, ഷാജഹാൻ എ, രവീന്ദ്രൻ എ.എ (ഫുഡ് & വോളന്റിയർ), ഷാജഹാൻ കരുവന്നൂർ (രജിസ്‌ട്രേഷൻ), രഞ്ജിത്ത് ആവള (കലാ പരിപാടികൾ), അമൽ ദേവ് (കായിക മത്സരം) എന്നിവരെ ഭാരവാഹികളായി നിശ്ചയിച്ചു. പ്രശാന്ത് മാണിയത്ത്, മനോജ് മമ്മക്കാല എന്നിവർ സ്റ്റേജിന്റെയും അനു യൂസഫ് മീഡിയയുടെയും ചുമതലകൾ വഹിക്കും.

മറ്റ് ഉപസമിതി ഭാരവാഹികളായി ജിഷ ശ്രീജിത്ത് (ലേഡീസ് വിംഗ്), ജേക്കബ് മാത്യു, രാജ് കൃഷ്ണൻ, പ്രവീൺ മേൽപ്പത്തൂർ, സുനിൽ ദാസ്, എം.സി പവിത്രൻ (റിസപ്ഷൻ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. ട്രാൻസ്‌പോർട്ട് വിഭാഗം സുബൈർ പി.വി.കെയും സ്‌പോൺസർഷിപ്പ് വിഭാഗം അജയകുമാർ കെ, ബിജു ജോൺ, എൻ.കെ ജയൻ, എ.കെ സുഹൈൽ, ശ്രീജിത്ത് മൊകേരി എന്നിവരും കൈകാര്യം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായുള്ള അത്തപ്പൂക്കളം ഒരുക്കുന്നതിന് അഷ്റഫ് കുരുത്തോലയെ ചുമതലപ്പെടുത്തി.

Content Highlights: Formation of a comprehensive welcome committee for Navakeralonam 2026., Event scheduled for September 11 in Bahrain., Appointment of key convenors and sub-committee heads for cultural, food, and logistics management., Strategic planning for Pookkalam, stage management, and cultural performances.