മുഹറഖ് മലയാളി സമാജം അഹ്ലൻ പൊന്നോണം സീസൺ 7 ആഘോഷിച്ചു

മനാമ :മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്ലൻ പൊന്നോണം സീസൺ 7, ബീച്ച് റിസോർട്ട് സല്ലാക്കിൽ ആഘോഷിച്ചു. വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി, സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ട് പരിപാടിക്ക് കൊഴുപ്പേകി. എംഎംഎസ് വനിതാ വേദി, സർഗ്ഗ വേദി, കലാവേദി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് നിരവധി പേര് വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ ഭാരവാഹികൾ ആയ അബ്ദുൽ മൻഷിർ , അരുൺ ദേവ്, പ്രമോദ് കുമാർ, ബാഹിറ അനസ്, ഗോകുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. എന്റർടെയ്ൻമെന്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Muharraq Malayali Samajam organized Ahlan Ponnonam Season 7 at Beach Resort, Sakhir., Traditional Onasadya and vibrant cultural programs were hosted., Folk songs by Suhrudaya Payyanur added energy to the celebrations., Performances were presented by MMS Vanitha Vedi, Sarga Vedi, and Kala Vedi., Led by President Anas Rahim, Secretary Sunil Kumar, and other office bearers.